- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയങ്ങാടിയിൽ വെള്ളി ആഭരണശാലയിലെ മോഷണം: പ്രതി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആഭരണമോഷണ കേസിലെ പ്രതിയെ മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും പൊലിസ് പിടികൂടി. ജൂവലറികൾ കേന്ദ്രീകരിച്ചു ചെറിയ അളവിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണ് പഴയങ്ങാടി പൊലിസിന്റെ പിടിയിലായത്.
പഴയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തെ അക്ഷയ് നാച്വറൽ വെള്ളിയാഭരണ കടയിൽ നിന്നും വെള്ളിഉരുപ്പിടി മോഷ്ടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കോഴിക്കോട് മുക്കം മൂത്തോട്ടിൽ ഹൗസിൽ ഒ. പ്രകാശനെയാ(54)ണ് പഴയങ്ങാടി പൊലിസും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ മെയ് ഇരുപത്തിയേഴിനാണ് കടയിൽ മോഷണം നടന്നത്.
ജൂൺ രണ്ടിന് സ്റ്റോക്കെടുപ്പിനിടെ അളവിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ആഭരണം വാങ്ങാനെന്ന വ്യജെനെ എത്തിയ ആൾ മോഷ്ടിക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.
ആഭരണശാലയിലെ ജീവനക്കാരനായ കെ.വി ബാലകൃഷ്ണൻ സി.സി.ടി.വി ദൃശ്യവുമായിപഴയങ്ങാടി പൊലിസിൽ പരാതി നൽകുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. സീനിയർ സി.പി.ഒമാരായ ഷിജോ അഗസ്റ്റിൻ, ടി.വി ചന്ദ്രകുമാർ, നൗഫൽ എന്നിവരടങ്ങിയ സംഘം മലപ്പുറം തിരൂരിൽ വച്ചാണ് പ്രകാശനെ പിടികൂടിയത്.
വെള്ളിയാഭരണക്കടയിൽ ചെറിയ അളവിൽ മാത്രം ആഭരണമെടുത്ത് കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നു പൊലിസ്പറഞ്ഞു. അതിനാൽ പലകടക്കാരും പരാതിയുമായി പോകാറില്ലെന്നും ഇയൾ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവെന്നു പൊലിസ് പറഞ്ഞു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ