പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്. വ്യക്തിവൈരാഗ്യത്തെ തുടർന്ന് ആയിരുന്നു ആക്രമണം. കുളത്തുമൺ സ്വദേശി സനോജിനാണ് ആക്രമണത്തിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കേസിൽ ഒരാൾ അറസ്റ്റിലായി.

സംഘം ചേർന്നായിരുന്നു സനോജിനെ മർദ്ദിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വിവരമറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തി ബാർ ജീവക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.