- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺസുഹൃത്തിനൊപ്പം സഞ്ചരിക്കവേ കാര്‍ തടഞ്ഞു നിര്‍ത്തി; വാച്ചും മൊബൈലും തട്ടിയെടുത്തു കടന്നു; പിടിയിലായത് നിരവധി കേസുകളിലെ പ്രതികൾ
തൃശൂര്‍: കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ അസഭ്യം പറയുകയും വാച്ചും മൊബൈലും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റിൽ. ആനന്ദപുരം ഇടയാട്ടുമുറി സ്വദേശി അപ്പുട്ടി എന്ന അനുരാഗ് (28), നിഖില്‍ (30), പട്ടേപ്പാടം കൊറ്റനെല്ലൂര്‍ സ്വദേശി അബ്ദുള്‍ ഷാഹിദ് എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റി സ്വദേശിയായ 36കാരന്റെ പരാതിയിലാണ് പോലീസ് നടപടി.
കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം. പെണ്‍സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവേ പ്രതികൾ കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും 20000 രൂപ വീതം വിലവരുന്ന വാച്ചും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയുമായിരുന്നു. പ്രതികള്‍ ഗുണ്ടാലിസ്റ്റില്‍ പെടുന്നവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും കാപ്പ നേരിടുന്നവരുമാണെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആദംഖാന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ പ്രദീപ്, വൈഷ്ണവ്, ജി എ എസ് ഐ പി എം ജിജോ, സിപിഒമാരായ ഫൈസല്‍, നവീന്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.