- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണ ശ്രമത്തിനിടെ അന്യസംസ്ഥാന സ്വദേശി പിടിയിലായി; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ജ്വല്ലറിയിൽ കവർച്ചയുടെ വിവരം; പ്രതിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തി
ആലപ്പുഴ: മുല്ലക്കലിൽ ജ്വല്ലറിയിൽ കവർച്ച നടത്തിയ അന്യസംസ്ഥാന മോഷ്ടാവുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തി. മൂന്ന് മാസം മുൻപ് 16 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ മധ്യപ്രദേശ് സ്വദേശി ധൻരാജ് യദുവംശിയാണ് പോലീസ് പിടിയിലായത്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കൈനടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
മറ്റൊരു മോഷണ കേസിലാണ് പ്രതി കഴിഞ്ഞ ദിവസം പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മുഴക്കല്ലിലെ കവർച്ചയുടെ വിവരങ്ങൾ പുറത്ത് വന്നത്. കടയുടെ മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് 8 കിലോഗ്രാം വെള്ളി ആഭരണങ്ങളും 6 ലക്ഷം രൂപ വില വരുന്ന സ്വർണം പൊതിഞ്ഞ ആഭരണങ്ങളുമാണ് പ്രതി മോഷ്ടിച്ചത്. മോഷണ ശേഷം പ്രതി ഒളവിലായിരുന്നു. എന്നാൽ മോഷ്ടിച്ച ആഭരണങ്ങൾ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
17 ആം വയസ് മുതൽ മോഷണക്കേസുകളിൽ പ്രതിയാണ് മധ്യപ്രദേശുകാരനായ ധൻരാജ് യദുവംശി . മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും ചെങ്ങന്നൂരിലും മോഷണക്കേസുകളിൽ പ്രതിയാണ്. കൂടുതൽ അന്വേഷണത്തിൽ കവർച്ച ചെയ്യപ്പെട്ട ആഭരങ്ങൾ കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. കേസിൽ വിശദമായ അന്വേഷണം നടന്ന് വരികയാണ്. പ്രതിക്കൊപ്പം കൂടുതൽ ആളുകളുണ്ടോയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.