- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ മാളികപ്പുറത്തേക്കുള്ള മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് എടുത്ത് ചാടി; പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സന്നിധാനം: ശബരിമല സന്നിധാനത്തുള്ള മേൽപ്പാലത്തിൽ നിന്നും അയ്യപ്പ ഭക്തൻ താഴേക്ക് ചാടിയതായി റിപ്പോർട്ടുകൾ. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തൻ എടുത്ത് ചാടിയത്. കർണാടക രാം നഗർ സ്വദേശി കുമാരസാമി താഴേക്ക് ചാടിയത്.
ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും സംശയം ഉണ്ട്. വീഴ്ചയിൽ ഇദ്ദേഹത്തിന് പരുക്കേറ്റു. പിന്നീട് പോലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് കുമാരസാമിയെ മാറ്റി. ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
Next Story