- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് അസഭ്യ വർഷം; ചോദ്യ ചെയ്ത ഹോട്ടൽ ഉടമയെ ഏഴംഗ സംഘം മർദിച്ചു; രണ്ട് പേർ പിടിയിൽ; മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതം
തിരുവനന്തപുരം: ഭക്ഷണം നല്‍കാന്‍ താമസിച്ചെന്ന് ആരോപിച്ച് ഹോട്ടലുടമയെയും ജീവനക്കാരെയും മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കീഴാറൂർ റോഡരികത്തു വീട്ടില്‍ ആതിത്യന്‍ (24), മുട്ടച്ചല്‍ ആറടിക്കരവീട്ടില്‍ വിനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ ഹോട്ടല്‍ ഉടമയുടെ പരാതിയിൽ രണ്ട് പേര്‍ കസ്റ്റഡിയിലാണ്. 7 പേർക്കെതിരെയാണ് ഹോട്ടൽ ഉടമ പരാതി നൽകിയിരിക്കുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് സംഭവമുണ്ടായത്. വെള്ളറട കണ്ണൂര്‍കോണത്ത് ഹോട്ടല്‍ നടത്തുകയായിരുന്ന ആല്‍ഫ്രഡ് ജോണിനും (62) ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. കടയിലെത്തിയ ഏഴംഗ സംഘമാണ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ആക്രമിച്ചത്. ഭക്ഷണം നല്‍കാന്‍ വൈകുന്നു എന്നും ആദ്യം ഭക്ഷണം തങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘം അസഭ്യം പറയാന്‍ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ഹോട്ടല്‍ ഉടമയ്ക്ക് നേരെയാണ് ആദ്യം അക്രമമുണ്ടായത്. സംഘത്തിന്റെ മര്‍ദനത്തില്‍ ആല്‍ഫ്രഡ് ജോണിന്റെ തലയ്ക്ക് കാര്യമായ പരിക്കേറ്റു. സംഭവ സ്ഥലത്തെത്തിയ ആല്‍ഫ്രഡ് ജോണിന്റെ മകന്‍ അഹുവിനെയും ജീവനക്കാരൻ സുരേഷ് കുമാറിനെയും സംഘം മർദിച്ചു. ബഹളം കേട്ട് നാട്ടുകാരും സമീപവാസികളും ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നു കളഞ്ഞു.
ഇതോടെയാണ് ഹോട്ടൽ ഉടമ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരെ പോലീസ് പിടികൂടി. ഏഴു പേര്‍ക്കെതിരെയാണ് വെള്ളറട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടന്ന് വരികയാണ്. മറ്റ് പ്രതികളും ഉടന്‍ തന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.