- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ നാട്ടില്‍ കോണ്‍ഗ്രസ് ഓഫീസിന് നേര്‍ക്ക് ആക്രമം; കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് പെട്രോള്‍ ഒഴിച്ചു തീയിട്ടു
മുഖ്യമന്ത്രിയുടെ നാട്ടില്‍ കോണ്‍ഗ്രസ് ഓഫീസിന് നേര്‍ക്ക് ആക്രമം
കണ്ണൂര്‍: പാനൂരിലെ ഇരട്ട ബോംബ് സ്‌ഫോടനത്തിന് ശേഷം തലശേരി താലൂക്കില്‍ വീണ്ടും രാഷ്ട്രീയ അക്രമം തുടരുന്നു. മുഖ്യമന്ത്രിയുടെ നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം.കോഴൂര്‍ കനാല്‍ കരയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്.
ഞായറാഴ്ച്ച കെപിസിസി അദ്ധ്യക്ഷന്‍കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിന് നേരെയാണ് അക്രമം നടന്നത്. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ടു .റീഡിംഗ് റൂം ഉള്‍പ്പടെ തീയിട്ട് നശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തകര്‍ മടങ്ങിയ ശേഷം ഞായറാഴ്ച്ചപുലര്‍ച്ചെയാണ് പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ അക്രമം നടന്നത്.കെപി സി സി അദ്ധ്യക്ഷന്‍കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പിണറായി പഞ്ചായത്തിലെ കോഴുര്‍ കനാല്‍ കരയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്. അക്രമികള്‍ പ്രിയദര്‍ശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംഗ് റൂമും തീ വെച്ച് നശിപ്പിച്ചു.
ജനല്‍ ചില്ലുകളും അടിച്ച് തകര്‍ത്തിട്ടുണ്ട്. പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് തീവെച്ച് കെട്ടിടത്തിന് എറിയുകയായിരുന്നു വെന്നാണ് സൂചന.ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. വാതില്‍ ഉള്‍പ്പടെ ഭാഗികമായി അഗ്‌നിക്ക് ഇരയായി. സംഭവമറിഞ്ഞ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തെത്തി. പിണറായി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.