- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; നേത്ര ചികിത്സയ്ക്ക് പരോള്‍ തേടി രണ്ടാം പ്രതി അനുശാന്തി: കേരള സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; നേത്ര ചികിത്സയ്ക്ക് പരോള്‍ തേടി അനുശാന്തി
ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തി ഇരട്ട ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അുശാന്തിയുടെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. നേത്ര ചകിത്സയ്ക്കായി അടിയന്തര പരോള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി കേരള സര്‍ക്കാരിനു നോട്ടിസയച്ചു.
നാടിനെ നെട്ടിച്ച കേസ് ആയിരുന്നു ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം. കാമുകനൊപ്പം ജീവിക്കാന്‍ കാമുകന്‍ നിനോ മാത്യുവിനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയെന്നതാണ് കേസ്. എന്നാല്‍, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്നെ പ്രതിയാക്കിയതെന്നാണ് അനുശാന്തിയുടെ വാദം. നേത്രചികിത്സയ്ക്കു പരോള്‍ അനുവദിക്കണമെന്നാണ് ആവശ്യം.
കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിന് സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഹര്‍ജിക്കാരിക്കു വേണ്ടി വി.കെ. ബിജു ഹാജരായി.