- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ത്യാഗം..'; കുഞ്ഞി പൂച്ചയുടെ ജീവൻ രക്ഷിക്കാൻ ബ്രേക്കിട്ടു; ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു; വാഹനം ഓടിച്ച യുവതി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്; സംഭവം കോഴിക്കോട്
കോഴിക്കോട്: ഓരോ ജീവനും വളരെ വിലപ്പെട്ടത് എന്ന സന്ദേശം നൽകുന്ന വാർത്തയാണ് കോഴിക്കോട് നിന്നും വന്നിരിക്കുന്നത്. ഒരു പൂച്ച കുഞ്ഞിനെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേയ്ക്കിട്ടതിനിടയിൽ ഓട്ടോ മറിഞ്ഞ് അപകടം.അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് അത്തോളിയിലാണ് കഴിഞ്ഞ ദിവസം രാവിലെ അപകടം ഉണ്ടായത്.
ഓട്ടോ ഓടിച്ചിരുന്ന യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഒരാളെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മടക്കി അയക്കുകയും ചെയ്തു.
തിരുവങ്ങൂരില്‍ നിന്ന് അത്തോളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. കുനിയില്‍ക്കടവ് പാലത്തിന് സമീപത്തെ വളവില്‍ വച്ച് അപ്രതീക്ഷിതമായി പൂച്ച റോഡിന് കുറുകെ ഓടുകയായിരുന്നു.
ഉടനെ പൂച്ചയെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഓട്ടോ മറിഞ്ഞത്. പൊടുന്നനെ മറിഞ്ഞതിനെ തുടർന്ന് ഓട്ടോയ്ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.