- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്ക് വിമാനം കയറിയത് ഡൽഹിയിലേക്ക്; പെൺകുട്ടിയെ കണ്ടെത്താൻ നിർണായകമായത് ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴി; 13കാരിയെ തിരുവനന്തപുരത്ത് തിരികെയെത്തിച്ചു
വിഴിഞ്ഞം: വീടുവിട്ടിറങ്ങി വിമാനം കയറി ഡൽഹിയിലെത്തിയ 13 വയസ്സുകാരിയെ കണ്ടെത്തി സുരക്ഷിതയായി വിഴിഞ്ഞത്തെ വീട്ടിലെത്തിച്ചു. വ്യാഴാഴ്ച രാവിലെയാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. ഓട്ടോറിക്ഷയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഡൽഹിയിലേക്കുള്ള വിമാനം കയറുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഡൽഹി വിമാനത്താവളത്തിൽ കുട്ടിയെ തടഞ്ഞുവെക്കുകയായിരുന്നു. വിഴിഞ്ഞം പോലീസ് ഡൽഹിയിലെത്തി കുട്ടിയെ ഏറ്റുവാങ്ങി തിരികെ കൊണ്ടുവന്നു. വിഴിഞ്ഞത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് യാത്ര ചെയ്തത്. കുട്ടിയെ വ്യാഴാഴ്ച രാവിലെ 7 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിമാനത്താവളത്തിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തിയത്. ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി പോലീസിന് വിവരം ലഭിച്ചത്. ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച കുട്ടിയെ പോലീസ് സംഘം ഏറ്റുവാങ്ങി വ്യാഴാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞത്ത് എത്തിച്ചു.