കണ്ണൂര്‍: ചെറുകുന്ന് ഗ്രാമ പഞ്ചായത്തിലെ ദാലില്‍ രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്ന സി.പി.എം വിമത സ്ഥാനാര്‍ത്ഥി ഇ ബാബുരാജ് പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നു. കുന്നനങ്ങാട് സെന്റര്‍ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ്തന്നെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നുംപുറത്താക്കിയത് യാതൊരു വിശദീകരണവും ചോദിക്കാതെയാണ് പുറത്താക്കല്‍.

പാര്‍ട്ടി ഭരണഘടനാപരമായ അവകാശ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്. ഏരിയാ കമ്മിറ്റി അംഗം കെ മോഹനനെതിരെയാണ് താന്‍ മത്സരിക്കുന്നത്. പുറത്ത് പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ചെറുകുന്നിലെ സി.പി.എമ്മില്‍നടക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നടത്തുന്ന അഴിമതിയും കൊള്ളരുതായ്മയും അനുസൃതമായി തുടരുകയാണെന്നും ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരെ ഒറ്റപ്പെടുത്തുകയും മോശമായി ചിത്രീകരിക്കയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കല്‍ എന്ന കലാപരിപാടികളുമാണ്‌നടക്കുന്നത്.

തന്നെപ്പോലെ തന്നെ നിരവധി പേരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയുമാണെന്ന് ബേങ്കില്‍ നിന്നും സിക്രട്ടറിയായിറിട്ടയര്‍ ചെയ്ത ബാബുരാജ് വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു. പൊതു ജനങ്ങളില്‍ നിന്ന് ഓഹരികളിലൂടെലക്ഷങ്ങള്‍ സംഭരിച്ച് ആരംഭിച്ച ചെറുകുന്ന് സഹകരണആശുപത്രി പൂട്ടിയത് എന്തിനു വേണ്ടിയാണെന്നും ഇവിടുത്തെ വിലപിടിപ്പുള്ള സാധന സാമഗ്രികള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് വിറ്റതിലെതുള്‍പ്പെടെയുള്ളഅഴിമതിയെക്കുറിച്ച് സ്വതന്ത്രമായഅന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയത് മുതല്‍ ഫോണ്‍ മുഖേനെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണികളുണ്ടെന്നും ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ബാബുരാജ് പറഞ്ഞു. ഭാര്യ കെ രേഖയും ബാബുരാജിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.