കണ്ണൂർ: കണ്ണൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കണിച്ചാർ സ്വദേശി​ ​ഗോപാലകൃഷ്ണൻ മരിച്ചു. ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ​ഗോപാലകൃഷ്ണന് ​ഗുരുതരമായി പരിക്ക് പറ്റിയത്.

73 വയസ് ആയിരിന്നു അദ്ദേഹത്തിന്. വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്.

ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കൂടെയുണ്ടാിയിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ലെന്നും വിവരങ്ങൾ ഉണ്ട്.