നിലമ്പൂർ: കഴിഞ്ഞ ഓഗസ്റ്റ് 14ന് കെ.എൻ.ജി റോഡിൽ മണിമൂളി നെല്ലിക്കുത്തിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വഴിക്കടവ് മണിമൂളി വരക്കുളം ആശാരിപറമ്പിൽ എ.എസ്. സോമൻ (64) ആണ് വെള്ളിയാഴ്ച രാത്രിയോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

അപകടത്തിൽ സോമൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറും മറ്റൊരു ബുള്ളറ്റും തമ്മിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തെത്തുടർന്നുണ്ടായ പരിക്കുകളാണ് മരണകാരണമെന്ന് പറയപ്പെടുന്നു. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.