- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് 21കാരന് ദാരുണാന്ത്യം; അപകടം ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ; ദാരുണ സംഭവം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ
കോട്ടയം: നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് ദാരുണമായ അപകടം നടന്നത്.
കാഞ്ഞിരപ്പള്ളി സ്വദേശി ലിബിൻ തോമസ് (22) ആണ് മരിച്ചത്. യുവാവിന്റെ ഒപ്പം ഉണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഷാനോയ്ക്ക് (21) ഗുരുതരമായി പരിക്കേറ്റു.
ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
മൃതദേഹം ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Next Story