- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.ജെ.പി സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു; അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു
പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു; അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു
കണ്ണൂര്‍: കണ്ണൂര്‍ എഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ പ്രേരണാ കുറ്റക്കേസില്‍ പ്രതിയായ പി.പി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം സമരത്തിന് നേതൃത്വം നല്‍കിയ സംസ്ഥാനജനറല്‍ സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് എന്നിവരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു ദേശീയ സമിതി അംഗം സി.രഘുനാഥിന്റെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനു മുന്‍പിലെ റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തി അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രകാശ് ബാബു, ജില്ലാ അധ്യക്ഷന്‍ എന്‍ഹരിദാസ് എന്നിവരെ പൊലിസ് കേസെടുത്തതിനുശേഷം വിട്ടയച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നത് കാരണം ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചു.നേരത്തെ നടന്ന സമരത്തില്‍പൊലിസ് ഉയര്‍ത്തിയ ബാരിക്കേഡ് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മറിച്ചിടാന്‍ ശ്രമിച്ചിരുന്നു ഏകദേശം അര മണിക്കൂറോളം പൊലിസുമായി ബലാബലമുണ്ടായി. ഇതിനിടെ അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി പൊലിസ് ഒരു തവണ ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടെ പ്രവര്‍ത്തകര്‍ ബാരികേഡിനെതിരെ വടികമ്പുകള്‍ വലിച്ചെറിഞ്ഞു. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്‍കണ്ണൂര്‍ ജില്ല സംയുക്ത മോര്‍ച്ചകളുടെ നേതൃത്വത്തില്‍ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് വ്യാപക അക്രമം ഉണ്ടായത്. പ്രകോപിതരാം
പ്രവര്‍ത്തകര്‍ പ പൊലീസിനുനേരേ കൊടി കമ്പുകള്‍ വലിച്ചെറിഞ്ഞു.
തുടര്‍ന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി പ്രകാശ് ബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷനായി. നേതാക്കളായ വിജയന്‍ വട്ടിപ്രം , എം ആര്‍ സുരേഷ്എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് വിവിധ മോര്‍ച്ച നേതാക്കളായ പി സത്യപ്രകാശന്‍ മാസ്റ്റര്‍,സി രഘുനാഥ്, അരുണ്‍ തോമസ്, അരുണ്‍ ഭരത്, റീന മനോഹരന്‍ , രാജന്‍ പുതുക്കുടി,സജേഷ് , പി ബിജു, സംഗീത മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.