- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഈ ചട്ടിയെടുത്ത് മാറ്റണം കേട്ടോ..'; പൂച്ചെടികൾ വിൽക്കുന്ന കടയ്ക്ക് മുന്നിലെത്തി ബഹളം; പെട്ടെന്ന് പ്രകോപനം; കട ഉടമയെ ക്രൂരമായി മർദിച്ച് ബിജെപി പഞ്ചായത്തംഗം; നോക്കി നിന്ന് നാട്ടുകാർ; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: കടയ്ക്ക് മുന്നിലെ ചെടിച്ചട്ടികൾ വലിച്ചെറിഞ്ഞ് ബിജെപി പഞ്ചായത്തംഗം.തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം നടന്നത്. പൂച്ചെടികൾ വിൽക്കുന്ന നഴ്സറിക്ക് നേരെ ബിജെപി പഞ്ചായത്തംഗത്തിന്‍റെ അതിക്രമം. ബിജെപി പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ ബിനുവാണ് വനിത നടത്തുന്ന കടയ്ക്ക് മുന്നിലെത്തി അതിക്രമം നടത്തിയത്. ചെടിച്ചട്ടികൾ വലിച്ചെറിഞ്ഞ് ബിനു നടത്തിയ അക്രമത്തിൽ കട ഉടമയായ സ്ത്രീയ്ക്ക് ക്രൂരമായി മർദ്ദനമേറ്റു.
വട്ടപ്പാറ വേറ്റിനാട് മണ്ഡപം ജംഗ്ഷനിലെ ഏദൻ നഴ്സറിക്ക് നേരെയാണ് വേറ്റിനാട് വാർഡ് മെമ്പർ ബിനുവിന്‍റെ ആക്രമണം നടന്നത്. കടയ്ക്ക് മുന്നിലെ ചെടികൾ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. ചെടിച്ചട്ടികൾ കൊണ്ട് ആർക്കും തടസമില്ലെന്ന് കട ഉടമയായ കനകരസി പറഞ്ഞെങ്കിലും ബിനു അംഗീകരിച്ചില്ല. തുടർന്ന് ചെടി ചട്ടികൾ കടയ്ക്കുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞു .ഇത് തടയാൻ ചെന്ന കനകരസിയെ പിടിച്ചു മർദിച്ചു.
ബിജെപി നേതാവ് ബിനുവിന്‍റെ മർദ്ദനത്തിൽ കൈയ്ക്കും മുഖത്തും, വയറിനും പരിക്കേറ്റ അവർ ആദ്യം കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഒടുവിൽ സ്ത്രീയുടെ പരാതിയിൽ പഞ്ചായത്തംഗം ബിനുവിനെതിരെ വട്ടപ്പാറ പോലീസ് കേസെടുക്കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു. ബിനു ചെടിച്ചട്ടികൾ വലിച്ചെറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.