- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാലക്കാട് നടന്നത് എൽഡിഎഫ്-യുഡിഎഫ് ഡീല്‍, റെയിഡ് വിവരം ചോര്‍ത്തി നല്കി കള്ളപ്പണം കൈമാറാൻ അവസരമൊരുക്കിയത് പോലീസ്';കള്ളപ്പണം പിടിക്കാതെ എന്ത് പരാതി നല്‍കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്
പാലക്കാട്: കോണ്‍ഗ്രസ് പാലക്കാട് കള്ളപ്പണം കൊണ്ടുവന്നു എന്നത് പകല്‍ പോലെ വ്യക്തമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്. കള്ളപ്പണം കൈമാറാൻ കോൺഗ്രസ്സിന് അവസരമൊരുക്കിയത് പോലീസ്. ഇതിൽ നിന്നും പുറത്ത് വരുന്നത് എൽഡിഎഫും യുഡിഎഫുമായുള്ള ബന്ധം. കോൺഗ്രസിനെ സഹായിക്കാനുള്ള നാടകമാണ് അരങ്ങേറിയതെന്നും കെ സുരേന്ദ്രന് അവകാശപ്പെട്ടു.
കള്ളപ്പണ ഇടപാടുകളെ പോലീസും സിപിഎമ്മിലെ ഒരുവിഭാഗവും സംരക്ഷിച്ചു. റെയിഡ് വിവരം ചോര്‍ത്തി നല്കി അര മണിക്കൂർ സമയം കള്ളപ്പണം മാറ്റാൻ കോൺഗ്രസിന് അവസരം ഒരുക്കി. റെയ്ഡ് വിവരം പോലീസിൽ നിന്ന് ചോർന്ന് കോൺഗ്രസിന് കിട്ടി. ഇതിന് സഹായിച്ചത് സിപിഎമ്മിലെ ഒരു വിഭാഗം. പോലീസിന്റെ അനാസ്ഥയാണ് തൊണ്ടിമുതൽ പിടി കൂടാനാകാത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഒത്തു തീർപ്പ് ഫോർമുല പാലക്കാട് ഇരു പാർട്ടികളും ചേർന്ന് ഉണ്ടാക്കിയിട്ടുണ്ട്. എന്ത് കൊണ്ട് എഫ്ഐആര്‍ ഇല്ല. പോലീസ് ഒളിച്ചു കളിക്കുന്നു. എൽഡിഎഫ് യുഡിഎഫ് ഡീല്‍ ആണ് പാലക്കാട് നടന്നത്. ബിജെപി ഇതുമായി ഒരു ബന്ധവുമില്ല. ബിജെപി നേതാക്കള്‍ അവിടെ എത്തിയത് കള്ളപ്പണ റൈഡ് അറിഞ്ഞിട്ടാണ്. ബിജെപി രാത്രി അവിടെ പോയതിനെതിരെയുള്ള ആരോപണം സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. കള്ളപ്പണം പിടിക്കാതെ എന്ത് പരാതി നല്‍കും. ബിജെപി ഇനി ജാഗ്രത സമിതി ഉണ്ടാക്കുമെന്നും കോ സുരേന്ദ്രന് കൂട്ടിച്ചേർത്തു.