കോഴിക്കോട്: കോഴിക്കോട് ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ആനക്കാംപൊയിൽ നിന്നും തിരുവമ്പാടിയിലേക്ക് വരികയായിരുന്നു ബസ കാളിയമ്പലം എത്തുന്നതിനു മുമ്പുള്ള കലുങ്കിൽ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്ന് അപകടത്തിൽ പരിക്കേറ്റ യാത്രക്കാരി വെളിപ്പെടുത്തി.

അപകടം നടക്കാൻ കാരണം വണ്ടിക്ക് സൈഡൊന്നും കൊടുത്തതല്ല. മറ്റു വാഹനങ്ങളൊന്നും ആ നേരത്ത് വന്നിരുന്നില്ല. റോഡിന് വശത്തുള്ള കല്ലിൽ തട്ടിയാണ് ബസ് മറിഞ്ഞത്. ബസ്സിൽ എല്ലാ സീറ്റിലും ആളുണ്ടായിരുന്നുവെന്നും യാത്രക്കാരി വെളിപ്പെടുത്തി.

അതേസമയം, കെഎസ്ആർടിസി ബസ് കലുങ്കിൽ ഇടിച്ചുമറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചതായാണ് വിവരങ്ങൾ ലഭിക്കുന്നത്. പതിനഞ്ചിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ അപകടം നടന്ന സ്ഥലത്ത് ബസ് ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.