- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങി; അതേ ബസ് തന്നെ തട്ടിയിട്ടു; പിന്നാലെ ശരീരത്തിലൂടെ കയറിയിറങ്ങി അപകടം; കോട്ടയത്ത് വയോധികയ്ക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയം ചിങ്ങവനത്ത് ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. നെല്ലിക്കൽ സ്വദേശി അന്നമ്മ കുര്യാക്കോസാണ് മരിച്ചത്. രാവിലെ എട്ടരയക്ക് ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അന്നമ്മ യാത്ര ചെയ്ത ബസ് തന്നെയാണ് ഇടിച്ചിത്. ബസിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ അന്നമ്മയുടെ ശരീരത്തിൽ കൂടി ടയർ കയറി ഇറങ്ങി. ഉടനെ തന്നെ നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story