കോഴിക്കോട്: ബസിൽ യാത്ര ചെയ്ത യാത്രക്കാരനെ ക്രൂരമായി മർദിച്ചു; ഞായറാഴ്ച രാത്രി 9.30ഓടെ മാങ്കാവ് ഭാ​ഗത്ത് വെച്ചാണ് അതിക്രമം ഉണ്ടായത്. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്. ബസ് ജീവനക്കാരനായ റംഷാദും നിഷാദും അടുത്തിരുന്ന് യാത്ര ചെയ്തപ്പോൾ റംഷാദ് നിഷാദിന്റെ തോളിൽ കൈവെച്ച് അമർത്തുകയും ഇത് ചോദ്യം ചെയ്തതിന് മർദ്ദിക്കുകയും ആയിരുന്നു.

നിഷാദിന്റെ കൈവശം ഉണ്ടായിരുന്ന നാലായിരത്തോളം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപമായി പ്രചരിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി റംഷാദിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.