- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടഴിച്ചു വിട്ട പോത്ത് നടുറോഡിലിറങ്ങി; യാത്രക്കാർ പരിഭ്രാന്തിയിൽ; പെട്ടെന്ന് ബ്രേക്കിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം; സംഭവം ആതിരപ്പിള്ളിയിൽ
തൃശൂര്‍: കെട്ടഴിച്ച പോത്തിനെ നടുറോഡിൽ കണ്ട് പെട്ടെന്ന് ബ്രേക്കിട്ട കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ആതിരപ്പിള്ളിയിലാണ് സംഭവം നടന്നത്. ചാലക്കുടി-മലക്കപ്പാറ പാതയിൽ വൈറ്റിലപ്പാറയ്ക്കടുത്താണ് പകടം നടന്നത്. വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളുടെ കാറുകളാണ് അപകടത്തിൽപ്പെട്ടത്.
കാറുകള്‍ കൂട്ടിയിടിച്ചെങ്കിലും യാത്രക്കാര്‍ക്ക് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോത്തിനെ ഇടിക്കാതിരിക്കാൻ കാറുകള്‍ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. തുടര്‍ന്നാണ് കാറുകള്‍ കൂട്ടിയിടിച്ചത്.
എണ്ണപ്പന തോട്ടത്തിൽ മേയാൻ അഴിച്ചു വിട്ട പോത്തുകളാണ് നിരത്തിലെത്തി വാഹനാപകടത്തിന് കാരണമായത്. തോട്ടത്തിൽ മേയാൻ വിടുന്ന പോത്തുകള്‍ റോഡിലിറങ്ങി അപകടഭീതി ഉയര്‍ത്തുന്ന് പതിവാണെന്ന് യാത്രക്കാരും പറയുന്നു.
Next Story