- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകരുടെ കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം; അഞ്ച് പേർക്ക് പരിക്ക്; സംഭവം കാഞ്ഞിരപ്പള്ളിയില്‍
കോട്ടയം: ശബരിമല തീർത്ഥാടകരുടെ കാർ അപകടത്തിൽപെട്ടതായി വിവരങ്ങൾ. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്. ആന്ധ്രാസ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആന്ധ്രയിലെ പ്രകാശം സ്വദേശികളായ മണികണ്ഠൻ (28), ആത്തേ ശ്രീനിവാസലു (45), ശ്രീമൻ നാരായണ (38) ഇദ്ദേഹത്തിൻ്റെ മകൾ ലക്ഷ്മി റിഷിത (10), ഡ്രൈവർ ലക്ഷ്മി റെഡ്ഢി എന്നിവർക്കാണ് പരിക്ക് പറ്റിയത്.
ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളി ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് തീർത്ഥാടക സംഘത്തിന്റെ കാർ ഇടിച്ചു കയറുകയായിരുന്നു. പെൺകുട്ടിയടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന വിവരം.
അപകടത്തിൽപ്പെട്ട അഞ്ച് പേരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. നാട്ടുകാരും ഒപ്പം ഫയർഫോഴ്സും ചേർന്നാണ് കാറിൽ നിന്നും ആളുകളെ പുറത്തിറക്കി ആശുപത്രിയിൽ എത്തിച്ചത്.