- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ ദിശയിൽ പോയ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്; സംഭവം കൊയിലാണ്ടയിൽ
കോഴിക്കോട്: കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയില്‍ ദേശീയപാതയിലാണ് സംഭവം നടന്നത്. ഒരേ ദിശയിലേക്ക് പോകുകയായിരുന്ന കാറുകള്‍ നിയന്ത്രണം വിട്ട് ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം നടന്നത്.
അപകടത്തില്‍ പൂക്കാട് കൊളക്കാട് സ്വദേശി ലത്തീഫിന് നിസാര പരിക്കേറ്റു. അപകടത്തിൽ ഇരു കാറുകളും തകര്‍ന്നു.
ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്ത് രാവിലെ പത്തരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story