ചെന്നൈ: തേനിയില്‍ മിനി ബസും കാറും കുട്ടിയിടിച്ച് അപകടം. തേനി പെരിയകുളത്താണ് സംഭവം. മൂന്ന് മലയാളികള്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. കോട്ടയം സ്വദേശികളാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബീഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. ഷാജി പി ഡി എന്നയാള്‍ക്കാണ് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ മിനി ബസില്‍ ഉണ്ടായിരുന്ന 18 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഏര്‍ക്കാട്ടേക്ക് പോകുകയായിരുന്നു മിനി ബസ്. തേനിയിലേക്കുള്ള യാത്രയിലായിരുന്നു കാറിലുണ്ടായ സംഘങ്ങള്‍. ഓള്‍ട്ടോ കാറായിരുന്നു. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. കൂട്ടയിടിയില്‍ ബസ് തലകീഴായി മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസിലുണ്ടായിരുന്ന 18 പേര്‍ക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.