- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു; പാഞ്ഞെത്തി ഫയർ ഫോഴ്സ്; യാത്രക്കാരൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
എറണാകുളം: എറണാകുളത്ത് അമ്പലമുകളിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് രാത്രി 7.15 ഓടെ കുഴിക്കാട് ഭാഗത്താണ് സംഭവം. പുത്തൻകുരിശ് സ്വദേശി സഞ്ചരിച്ച വാഹനമാണ് എരിഞ്ഞമർന്നത്.
അപകടസമയത്ത് കാർ അമ്പലമുകൾ ബിപിസിഎൽ ഗ്യാസ് പ്ലാന്റിന് സമീപത്തെ റോഡിലൂടെയാണ് ഓടിക്കൊണ്ടിരുന്നത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ വേഗത്തിൽ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞതിനെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും, അതിനകം കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു.
Next Story