- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ ഓടിക്കൊണ്ടിരുന്ന അംബാസിഡർ കാറിന് തീപിടിച്ചു; യാത്രക്കാർ പുറത്തേക്കിറങ്ങി ഓടി; തീപിടിച്ച കാറിന് സമീപത്തായി ഇലക്ട്രിക് പോസ്റ്റും; ഒഴിവായത് വൻ അപകടം
ആലുവ: എറണാകുളം പെരുമ്പാവൂർ ആലുവ മൂന്നാർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ അംബാസിഡർ കാറിനാണ് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തേക്കിറങ്ങി ഓടിയതോടെ വൻ അപകടമാണ് ഒഴിവായത്.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി കാറിലെ തീ നിയന്ത്രണ വിധേയമാക്കി. അപ്പോഴേക്കും കാർ ഭാഗികമായി കത്തി നശിച്ചിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. എന്നാൽ ഓടിക്കൊണ്ടിരുന്ന കാറിൽ പെട്ടന്ന് തീപിടിക്കാനുണ്ടായ കാരണം എന്താണെന്ന് ഇനിയും പുറത്ത് വന്നിട്ടില്ല.
അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്. വാഹനം തീപിടിക്കുന്ന സമയത്ത് റോഡിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്ന. അപകടമുണ്ടായ കാറിന് സമീപത്തായി ഇലക്ട്രിക് പോസ്റ്റുമുണ്ടായിരുന്നു. എന്നാൽ വലിയ അപകടങ്ങളുണ്ടാവുന്നതിന് മുൻപ് അഗ്നിശമന സേനയെത്തിയിരുന്നു.