- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തെ തുടര്‍ന്ന് തര്‍ക്കം; കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ച കാര്‍ യാത്രക്കാരന് അറസ്റ്റില്‍
ഡ്രൈവറുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് താഴെയിട്ട് മര്‍ദ്ദിച്ചു
കണ്ണൂര്‍: അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ശനിയാഴ്ച്ച പൂവത്ത് വെച്ച് കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവറെ മര്‍ദ്ദിച്ചയാളെ പോലീസ് പിടികൂടി. പൂവത്തിനടുത്ത മാവിച്ചേരിയിലെ പയ്യരട്ട എം. സുജീഷിനെയാണ് (49) തളിപ്പറമ്പ് എസ്ഐ ദിനേശന് കൊതേരി അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകുന്നേരം 5.30ഓടെ പൂവ്വത്ത് വച്ചാണ് സംഭവം നടന്നത്. തളിപ്പറമ്പില്‍ നിന്ന് കുടിയാന്മലയ്ക്ക് പോവുകയായിരുന്ന
ആര്‍ആര്‍ ഇ 652 നമ്പര്‍ കെഎസ്ആര്‍ടിസി ബസിനെ ബൈക്കില്‍ പിന്തുടര്ന്ന് എത്തിയ സുജീഷ് ബസ് പൂവ്വത്ത് നിര്‍ത്തി ആളുകളെ ഇറക്കുമ്പോള്‍ ഡ്രൈവറുടെ ഡോര്‍ തുറന്ന് ഡ്രൈവറുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് താഴെയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
മലപ്പട്ടം അടുവാപ്പുറത്തെ എടവലത്ത് വീട്ടില്‍ കെ. ശ്രീനിവാസനാണ്(49) മര്‍ദ്ദനമേറ്റത്. ജൂലായ്-15 ന് ശ്രീനിവാസന് ഓടിച്ച കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ സുജീഷ് ഓടിച്ച കാര്‍ ബസിന്റെ പിറകില്‍ ഇടിച്ച് കാറിന് കേടുപറ്റിയിരുന്നുവത്രേ. ഇതിന്റെ പ്രതികാരമായിട്ടാണ് ശ്രീനിവാസനെ മര്‍ദ്ദിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.