- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്‍റെ ബോണറ്റിൽ നിന്ന് കറുത്ത പുക; പിന്നാലെ തീ ആളിക്കത്തി; ബേക്കലിൽ ക്വിഡ് കാർ പൂർണമായും കത്തി നശിച്ചു അപകടം കാർ ഓടിക്കൊണ്ടിരിക്കവേ; ഒഴിവായത് വൻ അപകടം
കാഞ്ഞങ്ങാട്: കാസർകോട് ബേക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പിന്നാലെ ഒടുവിൽ ഒഴിവായത് വൻ അപകടം. കാറിൽ ഉണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാസ്തിഗുഡ സ്വദേശി ഷെരീഫിന്‍റെ റെനോ ക്വിഡ് കാറിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ബേക്കൽ ഭാഗത്തേക്ക് പോകവെയാണ് തീപിടുത്തം. വാഹനം ഓടിക്കൊണ്ടിരിക്കെ ബോണറ്റിൽ നിന്നും ആദ്യം പുകയുയർന്നു. പിന്നാലെ തീ ആളിപടരുകയായിരുന്നു. റോഡിന്റെ മധ്യത്തിൽ വെച്ചായിരുന്നു തീ പിടിച്ചത്. ഉടനെ തന്നെ വാഹനം നിർത്തി ഷെരീഫ് ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഒടുവിൽ വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു.
Next Story