- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന ക്വോളിസിന്റെ എഞ്ചിൻ ഭാഗത്ത് അസാധാരണ പുക; പൊടുന്നനെ കാർ തീഗോളമാകുന്ന കാഴ്ച; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ക്വോളിസ് വാഹനത്തിനാണ് അപകടമുണ്ടായത്. വാഹനത്തിൽ സുഗന്ധകുമാറും കുടുംബാംഗങ്ങളും ഉണ്ടായിരുന്നെങ്കിലും, ആളപായമില്ലാതെ രക്ഷപ്പെടാനായി.
യാത്രക്കിടെ വാഹനത്തിന്റെ എഞ്ചിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സുഗന്ധകുമാർ ഉടൻതന്നെ വാഹനം റോഡരികിൽ നിർത്തി, കുടുംബാംഗങ്ങളെ പുറത്തിറക്കുകയായിരുന്നു. ഇതിനുപിന്നാലെ വാഹനം പൂർണ്ണമായും തീഗ്രസ്ഥമായി. വിവരമറിഞ്ഞെത്തിയ കല്ലമ്പലം ഫയർഫോഴ്സ് യൂണിറ്റ് തീയണച്ചെങ്കിലും, അപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തിനശിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


