- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുക ഉയരുന്നത് ശ്രദ്ധിച്ചു; കാറിൽ നിന്നിറങ്ങി ബോണറ്റ് തുറന്നതും നടന്നത്; തീ ആളിക്കത്തി; കുസാറ്റ് ക്യാമ്പസിൽ ആഡംബര കാർ കത്തി നശിച്ചു; കാരണം വ്യക്തമല്ല
കൊച്ചി: കുസാറ്റ് ക്യാമ്പസിൽ നിർത്തിയിട്ട കാർ കത്തി നശിച്ചതായി വിവരങ്ങൾ. ക്യാമ്പസ് വഴിയിൽ നിർത്തിയിട്ട ആഡംബര കാറാണ് ഉച്ചയ്ക്ക് 2.45 ഓടെ കത്തി നശിച്ചത്. സംഭവത്തിൽ ആളപായമില്ല. പാലക്കാട് സ്വദേശി സാദിഖിന്റെ ഉടമസ്ഥതയിലുള്ള കാറാണ് മുഴുവൻ കത്തി നശിച്ചത്. സുഹൃത്തിന്റെ കൈവശമായിരുന്നു കാർ ഉണ്ടായിരുന്നത്.
പുക ഉയരുന്നത് കണ്ട് കാറിൽ നിന്നിറങ്ങി ബോണറ്റ് തുറക്കുമ്പോഴേക്ക് തീ പടർന്നു പിടിച്ചതായാണ് വിവരങ്ങൾ. ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീയണച്ചു. കാറിൽ എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നതിൽ വ്യക്തതയില്ല. സ്ഥലത്ത് പോലീസും എത്തിയിട്ടുണ്ട്.
Next Story