- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവിൽ നിന്നും മടങ്ങിവരികയായിരുന്ന ആ വ്യവസായി; കല്ലൂർ പാലത്തിന് സമീപമെത്തിയതും എട്ടംഗ സംഘത്തിന്റെ വരവ്; നിമിഷനേരം കൊണ്ട് കാർ ആക്രമിച്ച് അടിച്ചുമാറ്റി; ഒടുവിൽ പിറ്റേന്ന് കണ്ടത്
കൽപ്പറ്റ: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന മലയാളി വ്യവസായിയെ ക്രൂരമായി ആക്രമിച്ച് അദ്ദേഹത്തിൻ്റെ കാർ കവർന്നു. വയനാട് കല്ലൂർ പാലത്തിന് സമീപമാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ സന്തോഷ് എന്ന വ്യവസായിയാണ് ആക്രമണത്തിന് ഇരയായത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോഴാണ് എട്ടംഗ സംഘം ഇദ്ദേഹത്തെ അക്രമിച്ചത്. ആക്രമണത്തിനു ശേഷം പ്രതികൾ സന്തോഷിൻ്റെ കാറുമായി കടന്നു കളയുകയായിരുന്നു.
അതേസമയം, കവർച്ച ചെയ്യപ്പെട്ട കാർ പിറ്റേ ദിവസം പുൽപ്പള്ളി പാടിച്ചിറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസ് കണ്ടെത്തിയ കാറിൽ വിശദമായ പരിശോധനകൾ നടത്തി വരികയാണ്. കേസിൽ സമഗ്രാന്വേഷണം നടത്താൻ പോലീസ് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്.




