കോടതിനടപടികള്‍ ഓണ്‍ലൈനായി നടക്കുന്നതിനിടെ നഗ്‌നതാ പ്രദര്‍ശനം; കൊല്ലം ബാറിലെ അഭിഭാഷകനായ ടി.കെ.അജനെതിരെ കേസ്
ഓണ്‍ലൈനില്‍ കോടതി ചേരുമ്പോള്‍ നഗ്‌നതാ പ്രദര്‍ശനം; അഭിഭാഷകനെതിരെ കേസ്
- Share
- Tweet
- Telegram
- LinkedIniiiii
തൊടുപുഴ: കോടതിനടപടികള്‍ ഓണ്‍ലൈനായി നടക്കുമ്പോള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അഭിഭാഷകനെതിരെ മുട്ടം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. 2നു രാവിലെ 11.45ന് ആയിരുന്നു സംഭവം. കൊല്ലം ബാറിലെ അഭിഭാഷകന്‍ ടി.കെ.അജനെതിരെയാണു കേസ്.
അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു അജന്‍. കേസ് വാദിക്കുന്നതിനിടെ അജന്റെ ഭാഗത്തുനിന്നു ശബ്ദം ഉയര്‍ന്നതു കോടതി നടപടി തടസ്സപ്പെടുത്തി. അജന്റെ മൈക്ക് ഓഫാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിനിടെ സീറ്റില്‍ നിന്നെഴുന്നേറ്റ അജന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണു പരാതി. കോടതിയിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണു മുട്ടം പൊലീസ് കേസെടുത്തത്.
Next Story