- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിയുടെ മുൻ ഭാഗത്ത് നിന്നും പുക; കണ്ടതോടെ പരിഭ്രാന്തിയിൽ ഒതുക്കി നിർത്തി; ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: തോന്നയ്ക്കൽ എ.ജെ. കോളേജിന് മുന്നിലെ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ, വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തിയതിനാൽ ആളപായം ഒഴിവായി.
കാർ നിർത്തിയതിന് പിന്നാലെ തീയും പുകയും ശക്തമായെങ്കിലും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ദേശീയപാത നിർമാണത്തൊഴിലാളികളും ചേർന്ന് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി. തൊഴിലാളികൾ പൈപ്പ് ഉപയോഗിച്ച് വെള്ളം ഒഴിക്കുകയും സമീപത്തെ പെട്രോൾ പമ്പിൽനിന്ന് ഫയർ എസ്റ്റിങ്ക്യൂഷർ എത്തിച്ച് ഉപയോഗിക്കുകയും ചെയ്തതോടെ തീ ഭാഗികമായി നിയന്ത്രണവിധേയമായി.
എഞ്ചിനിൽനിന്ന് പുക ഉയരുന്നത് തുടർന്ന സാഹചര്യത്തിൽ ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി. ഏകദേശം അര മണിക്കൂറോളം പ്രയത്നിച്ചാണ് ഫയർഫോഴ്സ് സംഘം തീ പൂർണ്ണമായും അണച്ചത്. കൊല്ലം സ്വദേശിയായ ഉടമയാണ് കാറോടിച്ചിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും നാട്ടുകാരുടെയും തൊഴിലാളികളുടെയും സത്വര സഹായവും ഒരു വലിയ അപകടം ഒഴിവാക്കാൻ നിർണായകമായി.




