കൊല്ലം: കാട്ടുപന്നി കുറുകെ ചാടി അപകടത്തിൽ ബൈക്ക് യാത്രികനായ വൈദികന് പരിക്ക് പറ്റി. കൊല്ലം ആയൂർ കുഴിയത്താണ് അപകടം നടന്നത്. മണക്കോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിലെ വികാരി കെവിൻ വർഗീസിനാണ് പരിക്ക് പറ്റിയത്.

ഉടനെ നാട്ടുകാർ ചേർന്ന് വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദികൻ ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

പിന്നാലെ ബൈക്കിടിച്ച് ചത്ത കാട്ടുപന്നിയെ വനപാലകർ കൊണ്ടുപോവുകയും ചെയ്തു. ശേഷം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.