നെടുമ്പാശ്ശേരി: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സിയാല്‍ നടപ്പിലാക്കി വരുന്ന പദ്ധതിയില്‍ ഉള്‍പ്പെടുന്ന 8000 ചതുരശ്രയടി വലുപ്പത്തില്‍ പണി കഴിപ്പിച്ച ബ്രാന്‍ഡഡ് ഫൂഡ് കോര്‍ട്ട്, വ്യവസായ മന്ത്രിയും സിയാല്‍ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെര്‍മിനല്‍ ( ടി 1 ) ആഗമന ഭാഗത്താണ് ഈ പുതിയ ഫൂഡ് കോര്‍ട്ട് ഉള്ളത്. ആദ്യ ഘട്ടത്തില്‍ കൊക്കോ കാര്‍ട്ട്, കോസ്റ്റ കോഫീ, ബര്‍ഗര്‍ കിംഗ് എന്നിവയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. യാത്രികര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിമാനത്താവള അനുഭവം ഉറപ്പാക്കുന്നത്തിന്റെ ഭാഗമായി, ജനപ്രിയ ബ്രാന്‍ഡുകളും ഔട്ട്ലെറ്റുകളും വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്, സിയാല്‍ ഡയറക്ടര്‍ വര്‍ഗീസ് ജേക്കബ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജയരാജന്‍ വി., സജി.കെ ജോര്‍ജ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു. ജി., സിയാല്‍ കൊമേര്‍ഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മനോജ് പി. ജോസഫ്, സിവില്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി രാജേന്ദ്രന്‍ ടി., വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.