ഹരിപ്പാട്: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹരിപ്പാട് ചെന്നിത്തല വീട്ടില്‍ എത്തി.

ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന്‍ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്‍) ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായ എന്‍. ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ഇന്ന് രാവിലെ ആയിരുന്നു.




അതിനുശേഷം ആണ് മന്ത്രി സജി ചെറിയാന് ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നിത്തല വീട്ടിലെത്തിയത്.

രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു.

കുറച്ച് സമയം അവിടെ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.