- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന സിഎൻജി ഒട്ടോറിക്ഷയ്ക്ക് തീപിടിച്ചു; ബൈക്ക് യാത്രക്കാരുടെ ഇടപെടലിൽ ഒഴിവായത് വൻ അപകടം; സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം. ഇന്ന് രാവിലെയാണ് സംഭവം. ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്. ഗ്യാസ് ലീക്ക് ആയതിനെ തുടർന്നാണ് ഓട്ടോറിക്ഷയിൽ തീപിടുത്തമുണ്ടായതെന്നാണ് സൂചന.
ഓട്ടോയിൽ തീപടരുന്നത് ബൈക്ക് യാത്രികരാണ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഡ്രൈവറെ വിവരം ഉടനെ തന്നെ വാഹനം നിർത്തി രക്ഷപ്പെട്ടു. വാഹനത്തിൽ യാത്രക്കാരും ഉണ്ടായിരുന്നില്ല. ബൈക്ക് യാത്രക്കാരുടെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓട്ടോയുടെ സിഎൻജി ടാങ്കിന് തീപിടിച്ചിരുന്നില്ല. അതിനാൽ വലിയ പൊട്ടിത്തെറി ഒഴിവായി.
Next Story