- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിലെ സിപിഎം-ബിജെപി രഹസ്യധാരണയില്‍ പ്രതിഷേധം; സിപിഎം നേതാവ് മുസ്ലീം ലീഗില്‍ ചേര്‍ന്നു
സിപിഎം നേതാവ് മുസ്ലീം ലീഗില്‍ ചേര്‍ന്നു

X
പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഎം- ബിജെപി രഹസ്യ ധാരണയില്‍ പ്രതിഷേധിച്ച് സിപിഎം നേതാവ് മുസ്ലിം ലീഗില്‍ ചേര്‍ന്നു. കോഴഞ്ചേരി മുന്‍ ഏരിയ കമ്മിറ്റി അംഗം, എസ്എഫ്‌ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ട്, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അഡ്വ. ആര്‍. കൃഷ്ണ കുമാര്‍ ആണ് പാര്‍ട്ടി വിട്ടത്.
സിപി എം, ബിജെപി യുമായി ഉണ്ടാക്കിയ രഹസ്യധാരണയില്‍ പ്രതിഷേധിച്ചാണ്. മതേതര പാര്‍ട്ടിയായ മുസ്ലിം ലീഗില്‍ ചേര്‍ന്നതെന്ന് കൃഷ്ണകുമാര്‍ പത്തനംതിട്ടയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലീഗ് നേതാവ് ഷാഫി ചാലിയം, കൃഷ്ണകുമാറിനെ ലീഗിലേക്ക് സ്വീകരിച്ചു. കൃഷ്ണകുമാറിനൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി റെഞ്ചി ജോണ്‍, നവോത്ഥാന സമിതി നേതാവ്
രാജേഷ് എസി എന്നിവരും മുസ്ലിം ലീഗില്‍ ചേര്‍ന്നു.
Next Story


