- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ; പിടിയിലായത് ജിം ഉടമ; സാമ്പത്തിക ഇടപാടുകളെ ചൊല്ലി തർക്കമുണ്ടായിരുന്നുവെന്ന് പോലീസ്
കൊച്ചി: ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവ്. മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി അറസ്റ്റിൽ. ആലുവയിൽ തന്നെ ഫിറ്റ്നെസ് സെന്റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പോലീസിന്റെ വലയിൽ കുടുങ്ങിയത്.
ജിമ്മിലെ തന്നെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ പോലീസിന്റെ പറയുന്നത് ഇങ്ങനെ. ജിം നടത്തിപ്പുക്കാരനായ കൃഷ്ണ പ്രതാപിന്റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തു വന്നിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ആയിരുന്നുവെന്ന് തെളിഞ്ഞത്. കൊലപാതകം നടന്ന മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.