- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്ക് തർക്കം; മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: കുടുംബ പ്രശ്നങ്ങളെ തുടർന്ന് സ്വന്തം മക്കളുടെ മുന്നിലിട്ട് ഭാര്യയെ അതിക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ആലപ്പുഴയിലാണ്. ശേഷം ഒളിവിൽ പോയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പോളി വാർഡിൽ വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടിൽ ടിന്റുവിനെയാണ് (35) ആലപ്പുഴ നോർത്ത് പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. വീട്ടിലെ പ്രശ്‍നങ്ങൾക്കിടെ വാക്കു തർക്കത്തിനൊടുവിൽ വെട്ടുകത്തി കൊണ്ട് പ്രതി ഭാര്യയുടെ തലയിലും കഴുത്തിലും കൈക്കും അതിമാരകമായി മുറിവ് ഏൽപ്പിക്കുകയായിരുന്നു.
ഭർത്താവിന്റെ ക്രൂര ആക്രമണത്തിൽ ഭാര്യയുടെ ഒരു വിരൽ നഷ്ടമാകുകയും വലതുകൈയുടെ സ്വാധീന ശേഷി താത്കാലികായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ടിന്റു തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഒടുവിൽ തമിഴ്‌നാട്ടിലെ ഉൾഗ്രാമത്തിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.