- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ അക്കൗണ്ടില്‍ ഇന്‍സ്റ്റ വഴി യുവതിക്ക് അശ്ലീല സന്ദേശം; വീടിന് മുന്നിലെത്തി ഇടയ്ക്കിടെ നഗ്നതാ പ്രദര്‍ശനവും; രണ്ടും ഒരാളെന്ന് തെളിഞ്ഞു; താമരശേരിയില്‍ 22 കാരന് പിടിയില്‍
അശ്ലീല സന്ദേശം അയയ്ക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവ് പിടിയില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശമയയ്ക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പുതുപ്പാടി കാവുംപാറ സ്വദേശി മുഹമ്മദ് ഫാസിലിനെയാണ്(22) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പതിവായി പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയക്കുന്ന ആളാണ് ഇയാള്‍. ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു ചാറ്റിങ്. ഒടുവില്‍ സഹികെട്ട് പെണ്‍കുട്ടിയുടെ കുടുംബം താമരശ്ശേരി പൊലീസില്‍ പരാതി നല്കി. സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ് എത്തിയത് ഫാസിലിലാണ്.
പരാതിക്കാരിയുടെ വീടിന് മുന്നില്‍ ഇടയ്ക്ക് നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നതും ഇതേ യുവാവാണെന്ന് പിന്നീട് തെളിഞ്ഞു. ഏഴരയ്ക്കും ഒമ്പതിന് ഇടയ്ക്ക് മുഖം മറച്ചാണ് ഇയാള്‍ എത്തിയിരുന്നത്. വീട്ടുകാര്‍ ബഹളം വയ്ക്കുമ്പോള്‍, പ്രതി ഓടിപോകുമായിരുന്നു. പലതവണ നാട്ടുകാര്‍ പിടികൂടാന്‍ ഒളിച്ചിരുന്നെങ്കിലും പ്രതിയെ പിടികിട്ടിയിരുന്നില്ല. ഒടുവില്‍ അശ്ലീല സന്ദേശമയച്ച, യുവാവിനെ തിരിച്ചറിഞ്ഞപ്പോഴാണ്, നഗ്നതാ പ്രദര്‍ശനം നടത്തിയ കുറ്റവും തെളിഞ്ഞത്.
മുഖം മറച്ച് പകല്‍ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിച്ചതായും പരാതിയുണ്ട്. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ നഗ്നവിഡിയോയും മോര്‍ഫ് ചെയ്ത വിഡിയോകളും ഇന്‍സ്റ്റഗ്രാം വഴി അയച്ചു കൊടുക്കുകയും ചെയ്തു.
ഒരു ഹാര്ഡ്വെയര് കടയിലാണ് യുവാവ് ജോലി ചെയ്യുന്നത്. ആരുമായും വലിയ കൂട്ടില്ലാത്ത ഫാസില്‍ ഇങ്ങനെയൊരു കേസില്‍ ഉള്‍പ്പെട്ടതില്‍ നാട്ടുകാര്‍ക്കും അദ്ഭുതമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.