ചിറ്റാര്‍: ദമ്പതികളെ വീടു കയറി മര്‍ദ്ദിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നീലിപിലാവ് കിഴക്കേക്കര കോളക്കാട്ട് വീട്ടില്‍ സ്റ്റാലിന്‍ (35) ആണ് പിടിയിലായത്. സീതത്തോട് മൂന്നുകല്ല് തുമ്പമണ്‍ തറയില്‍ വീട്ടില്‍ നിന്നും കൂത്താട്ടുകുളം പുതുപ്പറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അനന്തു സുനീഷിനും ഭാര്യക്കുമാണ് മര്‍ദ്ദനമേറ്റത്.

സ്റ്റാലിന്റെ മകളെ ളാഹ കാണിക്കാന്‍ അനന്തു കൊണ്ടു പോയിരുന്നു. കൂട്ടത്തില്‍ സുഹൃത്ത് ജിബിനെയും അനന്തു കൊണ്ടുപോയിരുന്നു. ഇതറിഞ്ഞ സ്റ്റാലിന്‍ കഴിഞ്ഞ ആറിന് രാവിലെ 10.15 ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി അനന്തുവിനെയും ഭാര്യയെയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചുടുകട്ട കൊണ്ട് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇക്കാര്യം പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ച അനന്തുവിന്റെ ഭാര്യയെയും സ്റ്റാലിന്‍ മര്‍ദിച്ചു. പരുക്കേറ്റ അനന്തു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.