- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സൈസ് നിരീക്ഷണം തുടരുന്നതിനിടെ ബൈക്കില്‍ എം.ഡി.എം.എയുമായിഎത്തി; കുളനട ഞെട്ടൂരില്‍ യുവാവ് പിടിയില്‍
എം.ഡി.എം.എയുമായി കുളനട ഞെട്ടൂരില്‍ യുവാവ് പിടിയില്‍
പത്തനംതിട്ട: എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് പിടികൂടി. ചെറിയനാട് പഴഞ്ചിറ പള്ളിതാഴത്തേതില്‍ ഷീദ് ഷാനവാസി (28)നെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ കുളനട ഞെട്ടൂര്‍ ഭാഗത്തു നിന്നും പിടികൂടിയത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇയാളില്‍ നിന്നും 0.739 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷീദ് ഏറെ നാളായി എക്സൈസ് ഷാഡോ ടിമിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് പിടികൂടിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍. ജിതിന്‍, ആര്‍. രാഹുല്‍, എം.കെ. അജിത്, കൃഷ്ണകുമാര്‍, ഷഫീക്ക്, ദേവനന്ദന, ജി. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടി കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ രാജീവ് ബി നായര്‍ അറിയിച്ചു.