- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കരുതലും കൈത്താങ്ങും'; സർക്കാരിന്റെ പരാതി പരിഹാര അദാലത്തിനെതിരെ വിമർശനം; പരാതിയുമായെത്തിയവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു; മന്ത്രിമാരെ കാണാൻ അനുവാദം നൽകിയില്ലെന്നും ആരോപണം; പരാതിയുമായി കുടുംബം
വടകര: ഭൂമിസംബന്ധമായ സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിനെതിരെയും പരാതി. മന്ത്രിമാരുൾപ്പെടെ പങ്കെടുക്കുന്ന അദാലത്തിനെതിരെയാണ് രൂക്ഷമായ ആരോപണവുമായി പരാതിക്കാരുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. അദാലത്തിനെത്തിയ പരാതിക്കാർക്ക് മന്ത്രിമാരെ കാണാൻ ഉദ്യോഗസ്ഥർ അനുവാദം നല്കിയിയെന്നാണ് പരാതി. പതിയാരക്കര വട്ടക്കണ്ടിയിൽ ലീലയുടെ കുടുംബമാണ് ഉദ്യോഗസ്ഥർക്കു നേരേ ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ ഉദ്യോസ്ഥർക്കെതിരെ പരാതി നൽകിയതായി കുടുംബം പറഞ്ഞു. കോഴിക്കോട് ജില്ലാ കളക്ടർക്കും, പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിനുമാണ് പരാതി നൽകിയതായാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
പോക്കുവരവ്, അതിർ അതിർ ത്തിനിർണയം, ഭൂമികൈയേറ്റം തുടങ്ങി ഭൂമിസംബന്ധമായ വിഷയത്തിൽ വടകര താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിനെതിരെയാണ് ആരോപണവുമായി പരാതിക്കാർ എത്തിയത്. നവംബർ 28 നാണ് വടകരയിൽ നടന്ന അദാലത്തിലേക്ക് ലീല ഓൺലൈനായി പരാതി സമർപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് വടകരയിൽ അദാലത്ത് വെച്ചിരുന്നത്. മകൾ ബിന്ദുവാണ് അദാലത്തിനെത്തിയത്. അറുപതാമത്തെ ടോക്കൺ നമ്പാറായിരുന്നു ഇവർക്ക് ലഭിച്ചത്.
എന്നാൽ, അറുപതാംനമ്പർ കഴിഞ്ഞിട്ടും ടോക്കൺ വിളിക്കാതെവന്നതോടെ ഉദ്യോഗസ്ഥരെ സമീപിച്ച് കാര്യം അന്വേഷിച്ചപ്പോൾ, മന്ത്രിയെ കണ്ടാലും ഇതിൻമേൽ നടപടിയെടുക്കേണ്ടത് താനാണെന്ന് പറഞ്ഞു കൊണ്ട് ഒരു ഉദ്യോഗസ്ഥൻ ഫയൽവാങ്ങിവെച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് ബിന്ദു ആരോപിച്ചു. ബിന്ദുവും സഹോദരി ബീനയുമാണ് അദാലത്തിനെത്തിയത്. വീണ്ടും ഇവർ തിരിച്ചെത്തി ഫയൽ വാങ്ങുകയും തങ്ങൾക്ക് മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, മന്ത്രിമാർ ഇരിക്കുന്ന ഭാഗത്തേക്ക് ഉദ്യോഗസ്ഥർ കയറ്റിയില്ലെന്നാണ് ഇവരുടെ പരാതി. പരാതി സംബന്ധിച്ച് ഒരു മറുപടിയും ഇവർക്ക് ലഭിച്ചിട്ടുമില്ല. ഇതിനെതിരേ കളക്ടറെയും മന്ത്രിമാരെയും സമീപിക്കുമെന്ന് ഇവർ പറഞ്ഞു. അതേ സമയം, ഇത്തരമൊരു സംഭവം അദാലത്തുദിവസം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്ന വിശദീകരണവുമാണ് വടകര തഹസിൽദാർ നൽകുന്നത്.