കൊച്ചി: പെരുമ്പാവൂരിലെ അനുപമ ലോഡ്ജിന്‍റെ അടുത്തായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാല്‍പ്പത് വയസ് പ്രായം തോന്നിക്കുന്ന ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയാണെന്നാണ് പ്രാഥമിക നിഗമനം.

കഴി‍ഞ്ഞ അഞ്ച് ദിവസമായി ലോഡ്ജ് പ്രവർത്തിച്ചിരുന്നില്ല. കെട്ടിടത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. തലയുടെ പിൻഭാഗത്തും ചെവിയിലും ചോരപ്പാടുകൾ ഉണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.