തൃശൂർ: കടലിൽ നിന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂരിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിലാണ് സംഭവം നടന്നത്. കരയിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെയാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അഴീക്കോട് തീരദേശ പൊലീസ് മൃതദേഹം കരയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി. ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

അതേസമയം, മലപ്പുറം ജില്ലയിലെ താനൂരിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് ഒരാളെ കടലിൽ കാണാതായിരുന്നു. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കോട്ടപുഴയിൽ വഞ്ചി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.