- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്ക ദേഹത്തു വീണ് വീട്ടമ്മ മരിച്ചു; അപകടം വസ്ത്രങ്ങള്‍ അലക്കുമ്പോള്‍
ചക്ക ദേഹത്തു വീണ് വീട്ടമ്മ മരിച്ചു
ഫറോക്ക്: പ്ലാവില്‍നിന്ന് ചക്ക വീണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ മരിച്ചു. ഫാറൂഖ് കോളജ് റോഡില്‍ തിരിച്ചിലങ്ങാടി ഉണ്ണിയാലുങ്ങല്‍ കോലഞ്ചേരി മിനി (53) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
വീട്ടുവളപ്പില്‍ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ ചക്ക ദേഹത്തുവീണ് അബോധാവസ്ഥയിലാവുകയായിരുന്നു. നട്ടെല്ലിനു ക്ഷതമേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഫറോക്ക് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ഭര്‍ത്താവ്: പാലക്കോട്ട് ഉണ്ണികൃഷ്ണന്‍. മക്കള്‍: നിഗേഷ് (കലക്ഷന്‍ ഏജന്റ്, രാമനാട്ടുകര സര്‍വിസ് സഹകരണ ബാങ്ക്), നിഷാന്ത്. സഹോദരങ്ങള്‍: കാര്‍ത്തികേയന്‍, മുരളീധരന്‍, പ്രഭുലചന്ദ്രന്‍, നളിനി, സുനിത.
Next Story