- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ റോഡിലെ കുഴിയില്‍ വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ റോഡിലെ കുഴിയില്‍ വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
ആലപ്പുഴ: സ്‌കൂട്ടറില്‍ യാത്രചെയ്യുന്ന സമയത്ത് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ആലപ്പുഴ കായംകുളം കാക്കനാട് സ്വദേശിയായ തുളസിയാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. കാക്കനാട് കാങ്കാലില്‍ റോഡിലൂടെ സഞ്ചരിക്കവേ, പൊട്ടിപ്പൊളിഞ്ഞ റോഡിലെ കല്ലില്‍ സ്‌കൂട്ടര്‍ കയറുകയും നിയന്ത്രണം വിട്ട് പിന്നിലിരുന്ന തുളസി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പരിക്ക് ഗുരുതരമായതിനാല്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Next Story