- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്ക്കന് മരിച്ചു; ആടിന് തീറ്റ കൊടുക്കാന്‍ പോയ വില്‍സനെ കാണാതെ തിരക്കിയിറങ്ങിയപ്പോള്‍ കണ്ടത് മൃതദേഹം
തിരുവനന്തപുരത്ത് സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്ക്കന് മരിച്ചു;
തിരുവനന്തപുരം: സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പാലോട് -പെരിങ്ങമ്മല -ദൈവപ്പുര സ്വദേശി വില്‍സണ്‍ ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉച്ചയോടെ ആടിന് തീറ്റയ്ക്കായി പോയ വില്‍സനെ കാണാതെ വന്നതോടെ ആളുകള്‍ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്തിയത്.
ഇക്ബാല്‍ കോളേജിന് പിന്‍ഭാഗത്തുള്ള വസ്തുവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സോളാര്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആണ് വില്‍സണ്‍. പാലോട് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം പാലോട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Next Story




