മ​ര​ട്: കൊ​ച്ചി മ​ര​ടി​ൽ ഉണ്ടായ വാഹനാപകടത്തിൽ വ​നി​താ ഡോ​ക്ട​ർ മ​രി​ച്ചു. മ​ര​ട് വി​ടി​ജെ എ​ൻ​ക്ലേ​വ് ബ​ണ്ട് റോ​ഡി​ൽ തെ​ക്ക​ട​ത്ത് വീ​ട്ടി​ൽ ര​ഞ്ജ​ൻ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഡോ. ​വി​ൻ​സി വ​ർ​ഗീ​സ് ( 42 ) ആ​ണ് അപകടത്തിൽ മരിച്ചത്. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വച്ച് മ​ര​ട് കാ​ളാ​ത്ര ജം​ഗ്ഷ​നി​ൽ ഇ​ന്ന് രാ​വി​ലെ ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.

ഒരു ആ​യു​ർ​വേ​ദ ആശുപത്രിയിൽ ചി​കി​ത്സ​യിൽ കഴിയുന്ന പി​താ​വി​നെ കാ​ണാ​ൻ എത്തിയതായിരുന്നു മരിച്ച വി​ൻ​സി. പെട്ടെന്ന് റോ​ഡി​ൽ ഉണ്ടായിരുന്ന കു​ഴി ക​ണ്ട് വേ​ഗ​ത കു​റ​ച്ച സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ എ​തി​രേ വരുകയായിരുന്ന വാ​ഹ​നം ത​ട്ടിയതിനെ തുടർന്ന് താ​ഴെ​വീ​ണ വി​ൻ​സി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ടോ​റ​സ് ലോ​റി​യു​ടെ ച​ക്രം ക​യ​റി​യി​റങ്ങുകയായിരിന്നു.

യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃ​ത​ദേ​ഹം ഇപ്പോൾ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റിയിട്ടുണ്ട്. അ​പ​ക​ടം ഉണ്ടാക്കിയ ലോ​റി​യു​ടെ ഡ്രൈ​വറിനെ മ​ര​ട് പോലീസ് സംഭവ സ്ഥലത്ത് നിന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.